Post by Unique Times Malayalam
Magazine Editor at Unique Times Malayalam
കള്ളാടി മണ്ണിടിച്ചിൽ: ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം || UniqueTimesMalayalam വയനാട് കള്ളാടി തുരങ്കപാതാ നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിർമ്മാണ സ്ഥലത്തുനിന്ന് മുൻപ് തന്നെ മണ്ണ് നീക്കം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. #UniqueTimesMalayalam #WayanadLandslide #KalladiAccident #VDSatheesan #KeralaCabinetDecisions #DoubleInquiry #TunnelProjectWayanad #PSCAlegations #VizhinjamPort #KeralaNews