Post by Unique Times Malayalam
Magazine Editor at Unique Times Malayalam
ശ്രീശാന്തിന്റെ വിലക്ക് കെസിഎ പിൻവലിച്ചു; മാപ്പപേക്ഷ അംഗീകരിച്ച് പ്രത്യേക ജനറൽ ബോഡി യോഗത്തിന്റെ തീരുമാനം || UniqueTimesMalayalam കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ (കെസിഎ) അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന മൂന്ന് വർഷത്തെ വിലക്ക് കെസിഎ പിൻവലിച്ചു. ബുധനാഴ്ച ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് വിലക്ക് നീക്കാനുള്ള നിർണായക തീരുമാനം കൈക്കൊണ്ടതെന്ന് അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കെസിഎയ്‌ക്കെതിരായ തന്റെ പരാമർശങ്ങളിൽ പൂർണ്ണമായി ഖേദം പ്രകടിപ്പിച്ചുകൊണ്ട് ശ്രീശാന്ത് സമർപ്പിച്ച നിരുപാധികമായ മാപ്പപേക്ഷ പരിഗണിച്ചാണ് ഈ നടപടി. #UniqueTimesMalayalam #Sreesanth #KeralaCricket #KCA #CricketNews #IndianCricket #CricketUpdates #SportsNews #KeralaSports #Cricket #BreakingNews #SreesanthBan