Post by The Times of Bahrain

Times of Bahrain was established with an aim to bring authentic, reliable and honest journalism to the people of Bahrain.

സൗദിയിൽ പുതുതായി 15, പേർക്ക് കൂടി കോവിഡ്-19 സ്ഥിതീകരിച്ചു. റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 133 ആയി. 15 പേര്‍ക്ക് തിങ്കളാഴ്ച പുതുതായി സ്ഥിരീകരിച്ചു. ഈ വിവരം രാത്രിയോടെയാണ് ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടത്. ഇതില്‍ രണ്ട് പേര്‍ വിദേശികളും ബാക്കിയുള്ളവര്‍ സ്വദേശികളുമാണ്. ജിദ്ദയിൽ അഞ്ചുപേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ അഫ്ഗാൻ പൗരനാണ്. റിയാദില്‍ വിദേശത്ത് നിന്നെത്തിയ നാലു സൗദികള്‍ക്കാണ് അസുഖം. മക്കയില്‍ സ്ഥിരീകരിച്ച രണ്ട് കേസുകളില്‍ ഒരാള്‍ ഈജിപ്ഷ്യനാണ്. രണ്ടാമത്തെയാള്‍ തുര്‍ക്കിയില്‍ നിന്നെത്തിയ സ്വദേശിയാണ്. കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫിലും ദഹ്റാനിലും ജിസാനിലും ഓരോ കേസുകളും സ്ഥിരീകരിച്ചു. ഇന്ന് ആറു പേര്‍ അസുഖത്തില്‍ നിന്നും മോചിതരായിട്ടുണ്ട്. ആകെ സ്ഥിരീകരിച്ച 133 കേസുകളില്‍ 73 സ്വദേശികളും 60 വിദേശികളുമാണ്. സൗദികള്‍ 73, ഈജിപ്ത് 49, അമേരിക്ക 2, ബഹ്റൈന്‍ 2, ഫിലിപ്പീൻസ് 1, ഇൻഡോനേഷ്യ 1, ബംഗ്ലാദേശ് 1, സ്പെയിൻ 1, ഫ്രഞ്ച് 1, ലബനോന്‍ 1, അഫ്ഗാന്‍ 1 എന്നിങ്ങിനെയാണ് കണക്കുകള്‍. സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുന്ന 133 കോവിഡ് 19 കൊറോണ വൈറസ് രോഗികളില്‍ 6 പേര്‍ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ നേരത്തേ ആശുപത്രി വിട്ടിരുന്നു. രാജ്യത്തെ ജനങ്ങളോട് പരമാവധി സമയം വീടുകളില്‍ കഴിയാനും അദ്ദേഹം ആവശ്യപ്പെട്ടു. #timesofbahrain #tobews #localnews #newsroom #journalist #saudinews #bahraineed #gulfnews #gcc

Post content