Post by archana venugopal

Student at Manonmaniam Sundaranar University (MSU), Tirunelveli

കഴിഞ്ഞ നാലു കൊല്ലങ്ങളായി സൈക്കോളജി പഠിച്ചുകൊണ്ടിരിക്കുകയാണ്. തിയറി മാത്രം പഠിച്ചു പുറത്തിറങ്ങുമ്പോൾ എന്ത് ചെയ്യണം എന്ന ആശയ കുഴപ്പത്തിലായിരുന്നു ഞാനും. വ്യത്യസ്ത മേഖലകളിൽ ചെയ്യുന്ന internship ഇതിനെല്ലാം ഒരു ഉത്തരം കണ്ടുപിടിക്കാൻ എന്നെ സഹായിക്കും എന്ന് കോഴിക്കോട് മെന്റൽ ഹെൽത്ത് സെൻററിൽ ജോയിൻ ചെയ്ത ആ നാൾ മുതൽ ഞാൻ മനസ്സിലാക്കി. മാനസികമായി ബുദ്ധിമുട്ടുന്ന ഒരുപറ്റം ആളുകൾക്കിടയിലാണ് നമ്മളും ജീവിക്കുന്നത് ഹെൽത്ത് സെൻററുകളെ പോലെ മെന്റൽ ഹെൽത്ത് സെൻററുകളെ സാധാരണയായി നോക്കിക്കാണാൻ ചുറ്റുമുള്ളവർക്ക് കഴിയുന്നില്ല എന്നതും , മെന്റൽ ഹെൽത്ത് സെൻററിൽ രണ്ടുദിവസം അഡ്മിറ്റ് ആയി തിരിച്ചു വരുന്ന ഒരു വ്യക്തിയെ സമൂഹം സ്വീകരിക്കുന്നതും വ്യത്യസ്തമായാണ് എന്നതാണ് യാഥാർത്ഥ്യം. പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പവും തോന്നാത്ത മനുഷ്യൻറെ ഉള്ളിലുള്ള ആഴമേറിയ മുറിവ് അവരുടെ ചുറ്റുമുള്ള ലോകത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. യാഥാർത്ഥ്യത്തിലേക്കും ജീവിതത്തിലേക്കും മടങ്ങിവരാനുള്ള ശക്തമായ പരിശ്രമവും പ്രതീക്ഷയുമാണ് അവർക്കുള്ളിൽ ഉള്ളത്. ഉണങ്ങാതെ കിടക്കുന്ന ഉള്ളിലെ മുറിവിനാൽ ചുറ്റുമുള്ള പലതിനെയും, പലരെയും അവർക്ക് നഷ്ടമായേക്കാം. എങ്കിലും എവിടെയോ പതറിപ്പോയ മനസ്സിനും യാഥാർത്ഥ്യത്തിനും ഇടയിൽ കിടന്ന് അവർ യുദ്ധം ചെയ്യുകയാണ് . സമാധാനമുള്ള തൻറെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി. #mentalhealth #psychology #internship #governmentmentalhealthcenter #kozhikode

Post contentPost contentPost contentPost content